ഇന്നലെ പുലർച്ചെ കരിപ്പൂരില്‍നിന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഗൾഫ് എയർ വിമാനം മുൻകൂട്ടി അറിയിക്കാതെ റദ്ദ് ചെയ്തതോടെ പ്രതിസന്ധിയിലായി യാത്രക്കാർ. ബഹ്റൈന്‍ വഴി ദുബായ്, ദോഹ, ലണ്ടന്‍ ഉൾപ്പെടെയുള്ളയിടങ്ങളിലേക്ക് പോകേണ്ടിയിരുന്ന 165 ഓളം യാത്രക്കാരെയാണ് വിമാനക്കമ്പനി ഇന്നലെമുതൽ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടിട്ടും കൃത്യമായ മറുപടി നൽകാതെ വിമാന കമ്പനി ഒളിച്ചുകളിക്കുകയാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം.