വൈദ്യുതി തീരുവയുടെ ബാധ്യത ഉപയോക്താക്കളിലേക്ക് കൈമാറരുതെന്നാണ് ചട്ടം, എങ്കിലും അധികബാധ്യതയുടെ ഭാരം അടുത്തസാമ്പത്തികവര്‍ഷം ഉപയോക്താക്കളുടെ ചുമലില്‍ത്തന്നെ വീഴും. അതുപോലെ മദ്യവില തല്‍ക്കാലം കൂടില്ലെങ്കിലും ബവ്കോയുടെ വരുമാനം ഗണ്യമായി കുറഞ്ഞാല്‍ വിലവര്‍ധന ആവശ്യപ്പെട്ടേയ്ക്കാം.
1963 ലെ കേരള വൈദ്യുതി തീരുവ നിയമം അനുസരിച്ച് വൈദ്യുതി വില്‍ക്കുമ്പോള്‍ ലൈസന്‍സികള്‍ സര്‍ക്കാരിന് നല്‍കേണ്ട തീരുവ സ്വയം വഹിക്കണമെന്നും ഉപയോക്താക്കളിലേക്ക് കൈമാറരുതെന്നും നിര്‍ഷ്കര്‍ച്ചിട്ടുണ്ട്. വൈദ്യുതി സ്വയം ഉല്‍പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1.2 പൈസ തീരുവ ചുമത്തിയിരുന്നത്. ഇത് യൂണിറ്റിന് 15 പൈസയായി കൂട്ടി. അതുപോലെ ലൈസന്‍സികള്‍ വില്‍ക്കുന്ന ഒരോയൂണിറ്റ് വൈദ്യുതിക്കും തീരുവ ആറുപൈസയായിരുന്നത് പത്തുപൈസയാക്കി. ഏപ്രില്‍ ഒന്നുമുതല്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലാകുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ ചെലവ് കൂടും. സ്വാഭാവികമായും ബോര്‍ഡിന് മറ്റ് വരുമാനമാര്‍ഗങ്ങള്‍ തേടേണ്ടിവരും അത് അടുത്തവര്‍ഷത്തെ വരവ്ചെലവ് കണക്കുകില്‍ ഉള്‍പ്പെടുകയും നിരക്ക് വര്‍ധനയിലേക്ക് നയിക്കുകയും ചെയ്യും. ലഹരിഉപയോഗം വന്‍തോതില്‍ കൂടുന്നതിനാല്‍ മദ്യവില കൂട്ടരുതെന്ന എക്സൈസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യവില കൂട്ടുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയത്.