421598319_914515103678479_7001620490128888301_n

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞവര്‍ഷം. 4641 പോക്സോ കേസുകളാണ് 2023ല്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തതത്. ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്താണ്.

2021ല്‍ 3516, 2022ല്‍ 4518 എന്നിങ്ങനെയായിരുന്നു കേസുകളുടെ എണ്ണം. 2023ല്‍ ഇത് 4518 ആയി. തിരുവനന്തപുരം സിറ്റി, റൂറല്‍ പരിധികളില്‍ മാത്രം 601 പോക്സോ  കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. റൂറലില്‍ 430 കേസുകളും സിറ്റി പരിധിയില്‍ 162 കേസുകളും. 526 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മലപ്പുറം ജില്ലയാണ് എണ്ണത്തില്‍ രണ്ടാമത്. കോഴിക്കോട് 451 കേസുകളുമുണ്ട്. മറ്റ് ജില്ലകളില്‍ കണക്ക് ഇങ്ങനെ.

കൊല്ലം-390

പത്തനംതിട്ട-190

ആലപ്പുഴ-212

കോട്ടയം-208

ഇടുക്കി-227

എറണാകുളം-431

തൃശൂര്‍-343

പാലക്കാട്-292

വയനാട്-185 

കണ്ണൂര്‍-225

കാസര്‍ഗോഡ്-241

പട്ടികജാതി പട്ടികവർഗ നിരോധന നിയമപ്രകാരമുള്ള കേസുകള്‍,  സൈബർ കുറ്റകൃത്യങ്ങൾ, വഞ്ചനക്കേസുകള്‍ എന്നിവയും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത വര്‍ഷമാണ് 2023. ഇതിന് പുറമേയാണ് പോക്സോ കേസുകളുടെ ആധിക്യം.

2023 Marks Highest Number Of POCSO Cases In Kerala