പാഠപുസ്തകത്തിലെ കഥകളി അറിവുകൾ നേരിട്ട് കണ്ട് പഠിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചാൽ എങ്ങനെയുണ്ടാവും. കാസർകോട് ചന്തേര ഇസ്സത്തുൽ ഇസ്ലാം സ്കൂളിലെ വിദ്യാർഥികളാണ് ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കഥകളി കാണാൻ എത്തിയത്. 

നാലാം ക്ലാസിലെ ' മുരളി കണ്ട കഥകളി' എന്ന പാഠഭാഗത്തിലെ ഓരോ ദൃശ്യവും കുട്ടികളുടെ കൺമുന്നിലെത്തി. കിരീടവും, തോൾ വളയും, കൈവളയും കഥകളിയുടെ വാദ്യങ്ങളും നേരിൽ കണ്ടു. അരങ്ങത്തെ കേളികൊട്ടും, വന്ദന ശ്ലോകവും കേട്ട് കഥകളി അറിവുകൾ കുട്ടിക്കൂട്ടം മനസിലുറപ്പിച്ചു.

ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായാണ് ദുര്യോധന വധം കഥകളി അരങ്ങേറിയത്. നാട്ടുകാരൻ കൂടിയായ കലാമണ്ഡലം സ്വരചന്ദാണ് കഥകളിയറിവുകൾ കുട്ടികൾക്ക് പകർന്നു നൽകിയത്.

Students of kasaragod school came temple to watch kathakali