trivandrum-pipe

തിരുവനന്തപുരം നഗരവാസികളുടെ വെളളം കുടി മുട്ടിച്ച് പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ. നഗരത്തില്‍ മൂന്നിടത്താണ് അടുപ്പിച്ച് പൈപ്പ് പൊട്ടിയത്. അല്ലെങ്കില്‍ത്തന്നെ വെളളം വരുന്നത് നൂല് പോലെയെന്ന് പരാതിപ്പെടുന്ന നഗര വാസികള്‍ക്ക് ഇരുട്ടടിയായി പൈപ്പ് പൊട്ടല്‍ .

തൊട്ടാലും തൊട്ടില്ലെങ്കിലും പൊട്ടുന്നതെന്തുണ്ടെന്ന് ചോദിച്ചാല്‍ തിരുവന്തപുരത്തുകാര്‍ എളുപ്പത്തില്‍ ഉത്തരം പറയും. അതു ഞങ്ങളുടെ പൈപ്പാണെന്ന്.. ദാ അമ്പലമുക്കില കാഴ്ച കാണൂ ....ദിവസങ്ങളായി ചെറുതായി റോഡില്‍ കൂടി വെളളമൊലിച്ചിരുന്നു . നാട്ടുകാര്‍ വിളിച്ചറിയിച്ചെങ്കിലും വാട്ടര്‍ അതോറിറ്റിക്കാര്‍  തിരിഞ്ഞു നോക്കിയില്ല.

പല വീടുകള്‍ക്കും മുകള്‍ നിലകളില്‍  താമസിക്കുന്നവര്‍ക്ക് കുടിവെളളം മുട്ടിയിട്ട് ദിവസങ്ങളായി. ചാക്കയില്‍  കെ എസ് ഇ ബി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഡ്രില്ലിങ് മെഷീന്‍ തട്ടിയാണ് പൈപ്പ് പൊട്ടിയത്.  ലോറിയില്‍ നിന്ന് നിര്‍മാണ സാധനങ്ങള്‍ ഇറക്കുന്നതിനിടെയാണ് ലോറിയുടെ ഭാരം കാരണമുണ്ടായ സമ്മര്‍ദത്താല്‍ പൈപ്പ് പൊട്ടിയത്.  40 വര്‍ഷം പഴക്കമുളള പൈപ്പുകളാണ് തൊട്ടാല്‍ ഉടനെ പൊട്ടുന്നത് 

Trivandrum drinking water issue