ക്ലിയോസ്പോര്‍ട്സ് സംഘടിപ്പിച്ച ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ 2024-ല്‍ മുംബൈ സ്വദേശി ഹര്‍ഷദ് മാത്രെ ജേതാവ്. 2 മണിക്കൂര്‍ 35 മിനിറ്റ് 50 സെക്കന്‍ഡിലാണ് 28 കാരനായ ഹര്‍ഷദ് 42.195 കിലോമീറ്റര്‍ ഓടിത്തീര്‍ത്തത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ദിനേശ് കിഷന്‍ പാട്ടില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വനിതകളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ആരതി പാട്ടില്‍ ഒന്നാമതെത്തി.

 

മഹാരാജാസ് ഗ്രൗണ്ടില്‍നിന്നാരംഭിച്ച മാരത്തണ്‍ പുലര്‍ച്ചെ 4 മണിക്ക് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ വി.കെ. രാജു, ഫെഡറല്‍ ബാങ്ക് സിഎംഒ എം.വി.എസ്. മൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. 

 

നാല് വിഭാഗങ്ങളിലായി നടന്ന മാരത്തണില്‍ വിവിധ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍നിന്നുമായി 8000-ഓളം പേര്‍ പങ്കെടുത്തു.

2 മണിക്കൂര്‍ 35 മിനിറ്റ് 50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മുംബൈ സ്വദേശി ഹര്‍ഷദ് മാത്രെയ്ക്ക് ഒന്നാം സ്ഥാനം. വനിതകളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ആരതി പാട്ടില്‍ ഒന്നാമതെത്തി. കേരളത്തില്‍ നിന്നുള്ള അഞ്ജു മുരുകനാണ് രണ്ടാം സ്ഥാനം. മൂന്ന് കിമീ ഗ്രീന്‍ റണ്ണും ഭിന്നശേഷിക്കാരുടെ 1.3 കിമീ സ്‌പെഷ്ല്‍ റണ്ണും ഉണ്ടായിരുന്നു.