കാലോചിതമായ മാറ്റങ്ങള്‍ ഹൈന്ദവരില്‍ ആവശ്യമെന്ന് സ്വാമി സച്ചിദാനന്ദ മനോരമ ന്യൂസ് കൗണ്ടര്‍ പോയന്‍റില്‍. ശ്രീനാരായണ ഗുരുവിനെ അറിയാത്തവരാണ് മാമൂലുകളെ മുറുകെ പിടിക്കുന്നത്. മന്നത്തിന് വിരുദ്ധമായ അഭിപ്രായമാണ് സുകുമാരന്‍ നായര്‍ പറഞ്ഞതെന്നും സമവായം കണ്ടെത്തേണ്ടത് സര്‍ക്കാരെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് കയറുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാടിൽ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ് രംഗത്തെതിയിരുന്നു. ഹിന്ദുക്കൾക്ക് മാത്രമെ ഇത്തരം വ്യാഖ്യാനങ്ങൾ ഉള്ളോയെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചോദിച്ചു. ഉടുപ്പ് ധരിക്കാതെയേ ക്ഷേത്രങ്ങളിൽ കയറാവൂ എന്ന നിർബന്ധബുദ്ധി തിരുത്തണമെന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദന്റെ പ്രസ്താവനയെ പിന്തുണച്ച മുഖ്യമന്ത്രിയുടെ പ്രതികരണമാണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്.