TAGS

തൃശൂർ ചേർപ്പിൽ സി പി ഐ പ്രവർത്തകരുടെ കൂട്ടരാജി. ചേർപ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കം 14 അംഗ കമ്മിറ്റിയിലെ എട്ടു പേർ രാജി വെച്ചു. നേതാക്കളുടെ എകാധിപത്യ പ്രവണതയിൽ മനം മടുത്തെന്ന് ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത്.

സിപിഐ ചേർപ്പ് ലോക്കൽ സെക്രട്ടറി എൻ.ജി അനിൽ നാഥ് അടക്കം എട്ട് പേരാണ് കമ്മിറ്റിയിൽ നിന്ന് രാജി വെച്ചത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് രാജിക്കു പിന്നിൽ. ജില്ലാ സെക്രട്ടറി കെ. കെ. വൽസരാജിനു സമർപ്പിച്ച രാജി കത്തിൽ ജില്ലാ അസി.സെക്രട്ടറി, ടി ആർ രമേശ്കുമാർ , മണ്ഡലം സെക്രട്ടറി പി വി അശോകൻ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്.

ഏകാധിപത്യ പ്രവണതയും സംഘടന വിരുദ്ധ പ്രവർത്തനങ്ങളിലും മനം മടുത്താണ് രാജി എന്നാണ് കത്തിൽ.

സി സി മുകുന്ദൻ എംഎൽഎയുടെ പിഎ ആയിരുന്ന അസ്ഹർ മജീദിനെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്തത് പി.വി അശോകന്റെ വ്യക്തിവൈരാഗ്യത്തിൻ്റെ പേരിലാണെന്നും കത്തിൽ ആരോപണമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി സ്വാധീന മേഖലയിലെ പൊട്ടിത്തെറി നേതൃത്വത്തിന് ഉണ്ടാക്കുന്നത് വലിയ തലവേദനയാണ്...