after-blast

രാജനഗരിയുടെ പകിട്ടിൽ നിന്ന് തീരാവേദനയുടെ കയത്തിലേക്കാണ്  സ്ഫോടനശേഷം പുതിയകാവുകാർ വീണുപോയത്. തിരിച്ചുവരാനുള്ള ശ്രമം ഉണ്ടാകുന്നുണ്ടെങ്കിലും  വാസയോഗ്യമല്ലാത്തതും, ഇപ്പോഴും ഇടിഞ്ഞിടിഞ്ഞു വീഴുന്ന വീടുകളും, കെട്ടിടങ്ങളുമാണ് ബാക്കിയുള്ളത്. 

വൈദ്യുതിയും, വെള്ളവും പ്രദേശത്ത് ഇനിയുമെത്തിയിട്ടില്ല. ശ്വാസംമുട്ടലും, ചുമയും അനുഭവിക്കുന്നവരും മാനസികമായി തകർന്നവരുമാണ് നാട്ടുകാരിൽ ഏറെയും. അതേസമയം സ്ഫോടനത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. സബ് കലക്ടര്‍ കെ.മീരയ്ക്കാണ് അന്വേഷണച്ചുമതല.  

പറഞ്ഞറിയിക്കാനാവുന്നതിനപ്പുറമാണ് വീടുകളുടെ അവസ്ഥ. അവശിഷ്ടങ്ങൾ നീക്കുന്നതും വൃത്തിയാക്കലും തുടരുന്നുണ്ടെങ്കിലും അതൊന്നും ഒരിടത്തും എത്താത്ത അവസ്ഥയിലാണ്.വൈദ്യുതിയും വെള്ളവും എത്തിക്കാനുള്ള പ്രവർത്തികൾ നടക്കുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പും ഉദ്യോഗസ്ഥർ നടത്തുന്നുണ്ട്.

Electricity and water are yet to reach the Puthiyakavu area