shashi-tharoor
ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ചില എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നുന്ന കാര്യം  ആലോചിക്കാവുന്നതാണന്ന് ശശി തരൂർ എംപി മനോരമ ന്യൂസിനോട്. നിയമസഭ തിരഞ്ഞെടുപ്പിന് 2 വർഷം ബാക്കിയുള്ളതുകൊണ്ട് കോൺഗ്രസ് പാർട്ടി നിലവിൽ  വിഷയം ആലോചിച്ചിട്ടില്ല. കമൽനാഥും മനീഷ് തിവാരിയും സിദ്ദുവുമൊക്കെ കോൺഗ്രസ് വിടുമെന്ന് പറയുന്നത് കേട്ടുകേൾവി മാത്രമാണ്. വ്യക്തികൾ കോൺഗ്രസിൽ വരികയും പോവുകയും ചെയ്യും,  കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രത്തിനാണ് പ്രാധാന്യമെന്നും അദേഹം പറഞ്ഞു.