സബ്സിഡി ഇനങ്ങളൊന്നും കിട്ടാനില്ലാത്ത സപ്ലൈകോ ഔട്ട്ലെറ്റിലേയ്ക്ക് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. എറണാകുളം ഗാന്ധിനഗറിലെ മുഖ്യ ഔട്ട്ലെറ്റിലേയ്ക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർ അകത്ത് നിന്ന് മുദ്രാവാക്യം വിളിക്കുകയും, ഒഴിഞ്ഞ റാക്കുകളുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പൊതുജനങ്ങളുടെ ഈ അവസ്ഥയ്ക്ക് പിന്നാലെ, ദൃശ്യങ്ങൾ പകർത്തരുതെന്ന സിഎംഡിയുടെ സർക്കുലർ കൂടി വന്നതോടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചത്.

ദൃശ്യങ്ങൾ പകർത്തുന്നത് തടയാനുള്ള സി എം ഡി യുടെ സർക്കുലറിനെതിരെ സമരം തുടരാനും വ്യാപിപ്പിക്കാനുമാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം. ഇല്ലാത്ത സാധനങ്ങളുടെ വില വർധിപ്പിക്കുകയല്ല, പകരം സാധനങ്ങൾ എത്തിക്കുകയാണ് വേണ്ടെതെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു. 

 

Youth Congress Protest To Supplyco Outlet