TOPICS COVERED

‘സോഷ്യലിസമാണ് ഭാവി, സമരസമാണ് മാർ​ഗം’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്ത് ഡിവൈഎഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പ്രമുഖരായ യുവാക്കാളാണ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടനയില്‍ ചേരുന്നത്. എറണാകുളം ജില്ലയിൽ മെമ്പർഷിപ്പ് പ്രവർത്തനം ഉദ്ഘാടനം ചെയ്തത് കണ്ണൂർ സ്ക്വാഡ് സിനിമയുടെ തിരക്കഥാകൃത്ത് മുഹമ്മദ് ഷാഫിക്ക് ജില്ലാ സെക്രട്ടറി എ.ആർ രഞ്ജിത്ത് മെമ്പർഷിപ്പ് നൽകിയാണ്.

ചൈനയിൽ നടന്ന അണ്ടർ 23 ബീച്ച് സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡൽ നേടിയ ടീമംഗം തീർത്ഥാരാമന് അംഗത്വം നൽകിയാണ് കാസർകോട്‌ മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ മികച്ച ഗാനരചനയ്ക്കുള്ള ചലച്ചിത്ര പുരസ്കാര ജേതാവ് ഹരീഷ് മോഹന്‍നാണ് ഇത്തവണ കണ്ണൂരില്‍ ആദ്യഅംഗമായത്.

ENGLISH SUMMARY:

Kannur Squad screenwriter Mohammed Shafi joined in DYFI