വടക്കൻ കേരളത്തിലെ പ്രഥമ ബസിലിക്കയായി കോഴിക്കോട് രൂപതയിലെ മാഹി അമ്മ ത്രേസ്യ തീർഥാടന കേന്ദ്രം ഉയർത്തിയതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ബസിലിക്ക പ്രഖ്യാപനവും സമർപ്പണവും കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലാണ് നിർവഹിച്ചത്. വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ കാർമികത്വത്തിൽ സാഘോഷ പൊന്തിഫിക്കൽ ദിവ്യബലിയും നടന്നു. 2023 ഡിസംബർ 21നാണ് മാഹി സെന്റ് തെരേസാസ് തീർഥാടനകേന്ദ്രം ബസിലിക്കയായി ഫ്രാൻസിസ് മാർപാപ്പ ഉയർത്തിയെന്ന വിവരം ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ അറിയിച്ചത്. ആരാധന ക്രമം, കൂദാശകൾ, പ്രശസ്തി, സൗന്ദര്യം, ദൗത്യം, ചരിത്രം, ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ തുടങ്ങിയവ പരിഗണിച്ചാണു പദവി.
Basilica status for mahi amma thresya pilgrimage center