contractor-protest-infront-of-kitco-office-in-kochi

TAGS

കൊച്ചിയില്‍ കിറ്റ്കോ ഓഫിസിന് മുന്നില്‍ പായവിരിച്ച് പാലായില്‍ ലണ്ടന്‍ ബ്രിഡ്ജ് നിര്‍മിച്ച കരാറുകാരന്‍റെ പ്രതിഷേധം. പദ്ധതി ഉദ്ഘാടനം ചെയ്ത് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഒന്നരകോടി രൂപയുടെ കുടിശിക തീര്‍ത്തില്ലെന്നാണ് പരാതി. കരാറുകാരന് അരക്കോടി രൂപ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥര്‍ക്ക് കണ്ടഭാവമില്ല. 

കാടുപിടിച്ച് കിടക്കുന്ന കേന്ദ്രത്തിലേക്ക് സഞ്ചാരികള്‍ തിരിഞ്ഞു നോക്കിയിട്ട് കാലംകുറേയായി. പക്ഷെ ഊണിലും ഉറക്കത്തിലും പിറവംകാരന്‍ മോനി.വി.ആതുകുഴിക്ക് ലണ്ടന്‍ ബ്രിഡ്ജ്നെകുറിച്ചാണ് ചിന്ത. ബാങ്കില്‍ നിന്ന് തുടര്‍ച്ചയായെത്തുന്ന ജപ്തി നോട്ടിസുകളാണ് പ്രേരകശക്തി. കിടപ്പാടംപോകുമെന്നായതോടെയാണ് ഈ പ്രതിഷേധം.

ലണ്ടന്‍ ബ്രിഡ്ജ് ഉള്‍പ്പെടെ കിറ്റ്കോയുടെ നാല് പദ്ധതികളാണ് മോനി കോടികള്‍ വായ്പയെടുത്ത് പൂര്‍ത്തിയാക്കിയത്. മന്ത്രിയെകണ്ട് പരാതി അറിയിച്ചിട്ടും ഉദ്യോഗസ്ഥരുടെ വട്ടംകറക്കല്‍ തുടരുന്നു. 54 ലക്ഷം രൂപ രണ്ട് മാസത്തിനുള്ളില്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല. 

Contractor's protest in front of KITCO office in Kochi