illegal-foreign-liquor-pala

TOPICS COVERED

കാറിൽ അനധികൃതമായി കടത്തിയ വിദേശമദ്യം സിനിമ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി പാലാ എക്സൈസ് സംഘം. മേവടയിൽ അനധികൃത മദ്യവില്പന തുടർന്ന് വരുന്ന സ്രാമ്പിക്കൽ രാജീവിനെയാണ് (34) പാലാ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അനധികൃതമായി കാറിൽ കടത്തിയ 18 കുപ്പി വിദേശമദ്യം ഇയാളുടെ പക്കൽ നിന്ന് എക്സൈസ് കണ്ടെടുത്തു. മദ്യം കടത്തിയ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

 

വൈകിട്ട് പാലാ ബൈപ്പാസിൽ എക്സൈസ് സംഘം കൈ കാണിച്ചിട്ട് നിർത്താതെ പോയ കാറിനെ പിന്തുടർന്ന് കൊട്ടാരമറ്റം ഭാഗത്ത് നിന്നാണ് പിടികൂടിയത്. അനധികൃത ചാരായ വില്പന ഉൾപ്പെടെ പാലാ റേഞ്ചിൽ മറ്റ് നാല് കേസുകളിൽ പ്രതിയാണിയാൾ. എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങളാണ് കടന്നു കളയാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടിയത്.

ENGLISH SUMMARY:

Pala Excise team, in a cinematic-style chase, captured a car smuggling illegal foreign liquor.