hidden-camera-thiruvalla

തിരുവല്ല മുത്തൂരില്‍ ഒരു കുടുംബത്തിന്‍റെ വീട്ടിലെ ബാത്ത്റൂമിലും പുറത്തുമായി ഒളിക്യാമറ വെച്ച് യുവാവ് പകര്‍ത്തിയത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഉൾപ്പെടെ മൂന്ന് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍. ശുചിമുറിയില്‍ പെൻക്യാമറ വച്ചായിരുന്നു യുവാവ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ ഡിസംബർ 16 ന് ഇത്തരത്തിൽ ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പെൻക്യാമറ ശുചിമുറിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വീട്ടുകാർ പെൻക്യാമറയിലെ മെമ്മറി കാർഡ് പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഉടന്‍ വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. സംഭവം പുറത്തുവന്നതിനു പിന്നാലെ പ്രതി ഒളില്‍പോകുകയായിരുന്നു.

thiruvalla-hidden-camera

 

മുത്തൂർ സ്വദേശി പ്രിനു (30) ആണ് സംഭവത്തില്‍ പിടിയിലായത്. ഒളിവിൽ പോയ ഇയാളെ സഹോദരിയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന്റെ ചങ്ങനാശേരിയിലെ ക്വാർട്ടേഴ്സിൽനിന്നാണ് പിടികൂടിയത്. പ്രതിയെ ഒളിച്ച് താമസിക്കാൻ സഹായിച്ച ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ അരുൺ ബാബുവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

Youth arrested for capturing bathroom scenes using hidden camera in Thiruvalla