ക്ലിഫ് ഹൗസില്‍ മരപ്പട്ടി ശല്യമെന്ന് പിണറായി വിജയന്‍റെ വെളിപ്പെടുത്തുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് മന്ത്രി മന്ദിരങ്ങള്‍ നവീകരിക്കാന്‍ 48.91 ലക്ഷത്തിന്‍റെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍. ഭരണാനുമതി ലഭിച്ച് എപ്പോള്‍ വേണമെങ്കിലും തുക അനുവദിക്കാവുന്ന ഘട്ടത്തിലാണ് ക്ലിഫ് ഹൗസിലെ ശോച്യാവസ്ഥയും തന്റെ നിസഹായാവസ്ഥയും മുഖ്യമന്ത്രി പൊതുവേദിയില്‍ തുറന്നുപറഞ്ഞത്. പണം ലഭ്യമാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള വിമര്‍ശനങ്ങള്‍ക്ക് മുന്‍കൂര്‍ പ്രതിരോധമായും ഈ നീക്കത്തെ വിലയിരുത്തുന്നുണ്ട്.
ഈ മാസം 26നാണ് മന്ത്രിമാരുടെ ബംഗ്ലാവുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവിറങ്ങിയത്. ചീഫ് എന്‍ജിനീയര്‍ (ബില്‍ഡിംഗ്സ്) നല്‍കിയ പ്രൊപ്പോസല്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ക്ലിഫ് ഹൗസ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക വസതികള്‍ പലതും പരിതാപകരമായ അവസ്ഥയിലാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
ഷര്‍ട്ടും മുണ്ടും ഇസ്തിരിയിട്ടുവച്ചാല്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിയ്ക്കുന്ന അവസ്ഥയാണെന്നും കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം തുറന്ന് വയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നുമാണ് പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞത്. മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനുള്ള തുക എപ്പോള്‍ വേണമെങ്കിലും അനുവദിക്കാമെന്ന ഘട്ടത്തിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആവര്‍ത്തിച്ച് പറയുകയും ക്ഷേമ പെന്‍ഷന്‍ പോലും മുടങ്ങുകയും ചെയ്തിട്ടും മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നതില്‍ കാലതാമസം പാടില്ലെന്നാണ് നിലപാട്. ഈ അവസ്ഥയിലാണ് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കായി അരക്കോടി രൂപയോളം നല്‍കുന്നത്.
Administrative Sanction of 48lakh for Urgent Maintenance Works in various Ministers Bungalows