cliff-house

മന്ത്രിമന്ദിരങ്ങളിലെ താമസം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി ക്ളിഫ് ഹൗസിലാണെങ്കില്‍ മരപ്പട്ടിയെ പേടിച്ച് വെള്ളം പോലും കുടിക്കാനാകാത്ത അവസ്ഥ. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി വിഷമങ്ങള്‍ പറഞ്ഞത്. 

നീന്തല്‍ക്കുളം, ലിഫ്റ്റ്, പൂന്തോട്ടം, തൊഴുത്ത്..ഇതിനെല്ലാമായി ക്ളിഫ് ഹൗസില്‍ ലക്ഷങ്ങള്‍ ചെലവിട്ടെന്നാണ് നമുക്ക് അറിയാവുന്നത്. എന്നിട്ടും മരപ്പട്ടിയെ പേടിച്ച് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

ഇതെല്ലാം ഇങ്ങിനെ തുറന്ന് പറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ഒരു ലക്ഷ്യമുണ്ട്. മന്ത്രിമന്ദിരം  മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ അനുവദിക്കുന്നത് ധൂര്‍ത്താണെന്ന് പറഞ്ഞ് ആക്ഷേപിക്കരുത്. അതിനായി ഗസ്റ്റുഹൗസുകളുടെ അവസ്ഥയേയും കൂട്ടുപിടിച്ചു. മന്ത്രിമന്ദിരം മുതല്‍ ഗസ്റ്റ് ഹൗസ് വരെ മോടിപിടിപ്പിക്കേണ്ട പൊതുമരാമത്ത് മന്ത്രിയും അതിനുള്ള ഫയലുകള്‍ വേഗം പൂര്‍ത്തിയാക്കേണ്ട ഐ.എ.എസ് ഉദ്യോഗസ്ഥരും അടങ്ങിയ വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ കഷ്ടപ്പാട് പ്രസംഗം.

Chief minister talks about the misery in cliff house