വൈകിക്കിട്ടിയ പി എഫ് പണം കടം വീട്ടാൻ പോലും തികഞ്ഞില്ലെന്ന് പി.എഫ് ഓഫിസിൽ ആത്മഹത്യ ചെയ്ത തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമന്റെ കുടുംബം. പിഎഫ് വിഹിതം പലിശ അടക്കം 94,000 രൂപ കിട്ടി. എന്നാൽ തുക ആശുപത്രി ചെലവിനു പോലും തുക തികഞ്ഞില്ല. നേരത്തെ അക്കൗണ്ടിൽ എത്തിയിരുന്നെങ്കിലും എടുക്കാൻ മനസ്സു തോന്നിയിരുന്നില്ല. ഇനി ഒരാളോടും ഉദ്യോഗസ്ഥർ ഇങ്ങനെ ചെയ്യരുതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു. 

Sivaraman's family to continue legal action