വയനാട് ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി, സി.പി.ഐ. ദേശീയ നേതാവ് ആനി രാജയ്ക്ക് ജില്ലയില്‍ ഊഷ്മള സ്വീകരണം ഒരുക്കി പ്രവര്‍ത്തകര്‍. ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണവും മൂന്ന് നിയമസഭാ മണ്ഡലകേന്ദ്രങ്ങളിലും റോഡ്ഷോയും സംഘടിപ്പിച്ചു. മല്‍സരം ജയിക്കുന്നതിനു വേണ്ടിയെന്ന് ആനി രാജ വ്യക്തമാകി.

ജില്ലാ അതിര്‍ത്തിയായ മാനന്തവാടി ബോയ്സ് ടൗണില്‍ രാവിലെ പത്ത് മണിയോടെ എത്തിയ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം. വാഹനറാലിയുടെ അകമ്പടിയോടെ മാനന്തവാടി ടൗണില്‍ ആനി രാജയുടെ ജില്ലയിലെ ആദ്യ റോഡ്ഷോ.

എല്‍.ഡി.എഫ്. പാര്‍ലമെന്‍ററി കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം ബത്തേരിയിലും കല്‍പ്പറ്റയിലും റോഡ്ഷോകള്‍. കല്‍പ്പറ്റ നഗരവീഥിയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം നടന്ന് ആനി രാജ. 

സ്ഥാനാര്‍ഥിയെ കാണാന്‍ നിരവധി പേരാണ് മണ്ഡലകേന്ദ്രങ്ങളില്‍ എത്തിയത്. വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തിലാണ് ആനി രാജയുടെ ഇന്നത്തെ പര്യടനം.

Annie Raja conducted the first roadshow in Mananthavadi town