പി.സി ജോര്‍ജ് ഈഴവ സമുദായത്തെ മാത്രമല്ല ക്രൈസ്തവ സഭകളെ അടക്കം അപമാനിച്ചിട്ടുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ജോര്‍ജിനെ ബി.ഡി.ജെഎസിലായിരുന്നെങ്കില്‍ എടുക്കില്ലായിരുന്നു. ജോര്‍ജിനെതിരെ ബിഡിജെഎസ് നടപടി ആവശ്യപ്പെടില്ല. ബിജെപി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പളളി പറഞ്ഞു. പി.സി ജോര്‍ജിന്‍റെ സ്വഭാവം എല്ലാവര്‍ക്കും അറിയാം. അത് മാറുമെന്ന് കരുതുന്നില്ല. പി.സി ജോര്‍ജ് സ്വയം നടപടി വാങ്ങിക്കോളുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.