ശിവരാത്രി പുണ്യം തേടി ആലുവ മണപ്പുറത്തേക്ക് ഭക്തജന പ്രവാഹം. മണപ്പുറത്തെ ബലിത്തറകളിൽ കർമങ്ങൾ ആരംഭിച്ചു. അർദ്ധരാത്രി മഹാദേവ ഷേത്രത്തിൽ ശിവരാത്രി വിളക്കും എഴുന്നെള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി ബലിയിടൽ ആരംഭിക്കുക. 

ആലുവ മണപ്പുറത്തെ ആചാരപ്രകാരം ഇന്ന് അർദ്ധരാത്രിയാണ് പിതൃതർപണച്ചടങ്ങുകൾ ആരംഭിക്കേണ്ടത് എങ്കിലും രാവിലെ മുതൽ തന്നെ ബലിത്തറകൾ സജീവമായിരുന്നു. രാത്രി 11 മണിയോടെ ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും അവസാനിക്കും. മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. അമാവാസി ദിവസമായ ഞായറാഴ്ച വരെ ബലിയിടൽ തുടരുംഅമാവാസി ദിവസമായ ഞായറാഴ്ച വരെ ബലിയിടൽ തുടരും. ഹരിത പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കും ശിവരാത്രി ആഘോഷപരിപാടികള്‍.

ശിവരാത്രിയോടനുബന്ധിച്ച്  രാവിലെ മുതൽ തന്നെ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം ആരംഭിച്ചിരുന്നു. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ആലുവ നഗരസഭ, പൊലീസ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍. 1200 പൊലീസുകാരയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ബലിതർപ്പണം കഴിഞ്ഞു മടങ്ങുന്നവർക്കായി കൊച്ചി മെട്രോയും, കെഎസ്ആർടിസിയും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് 

Sivarathri celebration aluva manappuram