പിതൃമോക്ഷപ്രാപ്തിയുടെ പ്രാർത്ഥനകളുമായി ആലുവാ മണപ്പുറത്ത് ബലിതർപ്പണം. അർധാത്രി മുതൽ തർപ്പണം തുടങ്ങി. ആയിരങ്ങളാണ് ബലിയിട്ട് മടങ്ങിയത്.
പിതൃമോക്ഷത്തിനായുള്ള മന്ത്രങ്ങളാൽ മുഖരിതമാണ് ആലുവാ മണപ്പുറം. ശിവൻ്റെ മൂർധാവിൽ നിന്നൂറിയിറങ്ങുന്ന ജലധാര പോലെ ബലിയിടാനെത്തിയവരുടെ പ്രവാഹം.
കുംഭമാസത്തിലെ അമാവാസി നാളായ ഞായറാഴ്ച വരെ ബലിതർപ്പണം നടത്താം. ദേവസ്വം ബോർഡ് 116 ബലിത്തറ സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭയും തിരുവിതാംകൂർ ദേവസ്വം ബോർഡും റൂറൽ ജില്ലാ പൊലീസുമാണു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകിയത്.
Aluva sivarathri manappuram