TAGS

പൊരിവെയിലത്ത് കുട മറന്ന് ക്ഷീണിച്ചു തളർന്നവർ ഇനി വിഷമിക്കണ്ട. റോഡരികിലുള്ള വർണ്ണക്കുടകളിൽ ആശ്വാസം തേടാം. ഒരുപറ്റം യുവാക്കൾ നാടിനായി തണൽ ഒരുക്കിയ കഥ വരുന്നത് തിരുവല്ലയ്ക്കടുത്ത് പൊടിയാടിയിൽ നിന്നാണ്. 

നെടുമ്പ്രം പഞ്ചായത്ത് മെമ്പർ വൈശാഖും സുഹൃത്തും പൊടിയാടി വഴി കടന്നുപോയപ്പോഴാണ് നട്ടുച്ചയ്ക്ക് വെയിലത്ത് ബസ് കാത്തു വലഞ്ഞ് നിൽക്കുന്നവരെ കണ്ടത്. പിന്നെ എന്തെങ്കിലുമൊരു പരിഹാരം കണ്ടെത്തണമെന്നായി. സുഹൃത്തുക്കൾ ചേർന്നാണ് കുട വാങ്ങാനുള്ള പണം സ്വരൂപിച്ചത്.  തൽക്കാലിക സംവിധാനത്തിന് പകരം പഞ്ചായത്തുമായി ചേർന്ന് സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് ഈ കൂട്ടുകാരുടെ ഇനിയുള്ള ആഗ്രഹം. 

റോഡിന്റെ ഇടവേളകളിലെല്ലാം ഇതുപോലെ കുടകൾ ഉണ്ടായിരുന്നെങ്കിലോ? ഏറെ ആശ്വാസകരമായിരിക്കുമല്ലേ? അതിനൊരു അനുകരണീയമായ മാതൃകയാവുകയാണ് പൊടിയാടിയിലെ ഈ വർണ്ണക്കുടകൾ.

Tiruvalla umberlla story