റബർ പ്രശ്നത്തിൽ കേന്ദ്രത്തിൽനിന്ന് ഒരു സുപ്രധാന തീരുമാനം ഉണ്ടാകുമെന്നും അതിനുശേഷം കോട്ടയത്തെയും ഇടുക്കിയിലെയും ബിഡിജെസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി. റബറിന്റെ അടിസ്ഥാനവില 250 രൂപയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. താൻ കോട്ടയം വിട്ട് ഇടുക്കിയിൽ മത്സരിക്കാൻ യാതൊരു സാധ്യതയുമില്ലെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു.

 

തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൾപ്പെടെ ഉദ്ഘാടനം ചെയ്തെങ്കിലും കോട്ടയത്ത് NDA യ്ക്ക് മാത്രം ഇതുവരെ സ്ഥാനാർഥി ആയിട്ടില്ല. മാവേലിക്കര ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും സഭാ മേലധ്യക്ഷന്മാരെ നേരിൽ കണ്ട ശേഷം കോട്ടയത്തെയും ഇടുക്കിയിലെയും പ്രഖ്യാപനം എന്നായിരുന്നു തീരുമാനം. സഭ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ റബ്ബർ വിഷയവും ചർച്ച ആയി 

 

 

കേരള കോൺഗ്രസ് ജോസഫിന്റെ മുൻ വൈസ് ചെയർമാൻ ആയിരുന്ന മാത്യു സ്റ്റീഫനെ ആണ് ഇടുക്കിയിൽ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്.  മാത്യു സ്റ്റീഫൻ കോട്ടയത്ത് മത്സരിച്ച് ബിഡിജെഎസിന് കുറച്ചുകൂടി ശക്തിയുള്ള ഇടുക്കിയിലേക്ക് തുഷാർ പോകുന്നതും ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു.കോട്ടയത്ത് മാത്യു സ്റ്റീഫൻ മത്സരിച്ചാൽ ഇടതുവോട്ടുകൾ കൃത്യമായി LDF സ്ഥാനാർഥിക്ക് വീഴുകയും കേരള കോൺഗ്രസ് എമ്മിന് നേട്ടം ഉണ്ടാവുകയും ചെയ്യുമായിരുന്നു.

 

ഇടുക്കി വിട്ട് കോട്ടയത്ത് മത്സരിക്കാൻ താല്പര്യമില്ലെന്ന് മാത്യു സ്റ്റീഫൻ തറപ്പിച്ചു പറഞ്ഞതോടെ ചർച്ച ഉപേക്ഷിച്ചു. റബർ വിഷയത്തിലെ സുപ്രധാന തീരുമാനവും ബിഡിജെഎസ്ന്റെ കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും നാളെ ഡൽഹിയിൽ ഉണ്ടാകും.

 

Thushar Vellappally About Loksabha Election