TAGS

എറണാകുളം മറ്റൂർ മഹാദേവക്ഷേത്രത്തിൽ ഇനി മുതൽ ഉത്സവത്തിന് യന്ത്ര ആന തിടമ്പേറ്റും. പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്  എന്ന മൃഗസംരക്ഷണ സംഘടനയാണ് ആനയെ ക്ഷേത്രത്തിൽ സമർപ്പിച്ചത്. സംസ്ഥാനത്ത് ഇത് രണ്ടാമത്തെ ക്ഷേത്രത്തിലാണ് യന്ത്ര ആനയെ നടക്കിരുത്തുന്നത്.

 

പത്തടിയിലേറെ ഉയരം. ആരെയും വശീകരിക്കുന്ന തലയെടുപ്പ്. അഴകളവുകളെല്ലാം കൃത്യം. ഏത് പൊരി വെയിലത്തും എത്രനേരം വേണമെങ്കിലും നിർത്തി എഴുന്നള്ളിക്കാം. ആർക്കുവേണമെങ്കിലും തൊടാം, തലോടാം, കൊമ്പിൽ പിടിച്ചു നിന്ന് ഫോട്ടോ എടുക്കാം. ഒരു പ്രശ്നവുമില്ല. കാരണം കാലടി മറ്റൂർ മഹാദേവക്ഷേത്രത്തിൽ എത്തിയ ഈ ആന യന്ത്ര ആനയാണ്. ഈ ആന മതിയോ ക്ഷേത്രങ്ങളിലേക്ക് എന്നതിന് ഭാരവാഹികൾക്ക് ഉത്തരമുണ്ട്

 

പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്  എന്ന മൃഗസംരക്ഷണ സംഘടന കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് സമർപ്പിക്കുന്ന രണ്ടാമത്തെ ആനയാണിത്. യന്ത്ര ആനയെ ഏറെ സന്തോഷത്തോടെയാണ് നാട്ടുകാർ എതിരേറ്റത്. സുരക്ഷിതമായി ഉത്സവം ആസ്വദിക്കാൻ ഇത്തരം ആനകളാണ് നല്ലതെന്ന അഭിപ്രായമാണ് ഭൂരിഭാഗത്തിനും