ഭിന്നശേഷി സൗഹൃദമാക്കി മാറ്റിയ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾ കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന സ്ഥിതിയാണ് വെള്ളൂരിലെ പിറവം റോഡ് സ്റ്റേഷനിൽ. ഭിന്നശേഷി സൗഹൃദമാക്കിയ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ  ട്രയിനുകളൊന്നും എത്താതാണ് ഈ ദുരിതത്തിന് കാരണം. ഉദ്ദേശിക്കുന്നവർക്ക് ഗുണം കിട്ടാതെ എന്തിന് ഇങ്ങനെ പണം മുടക്കി എന്നാണ് നാട്ടുകാരുടെ ചോദ്യം 

 

 

ഭിന്നശേഷി സൗഹൃദം ആക്കിയ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്താത്തതിനാൽ മേൽപ്പാലത്തിന്‍റെ പടികൾ കയറി രണ്ടാം നമ്പറോ മൂന്നാം നമ്പറോ പ്ലാറ്റ്ഫോമിൽ എത്തണം. വളവിലൂടെ സ്റ്റേഷനിലേക്കെത്തുന്ന ട്രയിനുകൾക്ക് ഒന്നാം ട്രാക്കിൽ നിർത്തിയാൽ വേഗത കുറയുമെന്നും പത്ത് മിനിട്ട് താമസം വരുമെന്നും   പറഞ്ഞാണ് ഈ പ്ലാറ്റ്ഫോമിലൂടെയുള്ള ട്രയിനുകൾ റെയിൽവേ മാറ്റിയത് 

 

തിരുവനന്തപുരത്തിനും എറണാകുളത്തിനുമൊക്കെ വിദഗ്ധ ചികിൽസക്കായി പോകേണ്ട രോഗികളെയും ഭിന്നശേഷിക്കാരെയും ചുമന്ന് പടികൾ കയറ്റി മറ്റ് പ്ലാറ്റ്ഫോമിലെത്തിക്കണം. ഭിന്നശേഷി സൗഹൃദമെന്നറിഞ്ഞ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയാൽ  ട്രയിൻ കടന്നു  പോകുമ്പോൾ  നോക്കി നിൽക്കാൻ മാത്രമേ ഇവർക്ക് കഴിയൂ.