kattapan

കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ആഭിചാരക്രിയകളിലൂടെ പെൺകുട്ടിയെ സ്വന്തമാക്കുന്ന ദുർമന്ത്രവാദിയുടെ കഥപറയുന്ന നോവലിനുടമ. മഹാമാന്ത്രികമെന്ന പേരിൽ ഓൺലൈൻ സൈറ്റിലാണ് നടന്ന സംഭവങ്ങളുമായി ചേർത്ത് വായിക്കാവുന്ന  നോവൽ നിതീഷ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2018 ൽ പ്രസിദ്ധികരിച്ച നോവൽ ഇതുവരെ അരലക്ഷത്തോളം ആളുകളാണ് വായിച്ചത്.  നോവലിന്റെ തുടക്കം മുതൽ ഒടുക്കം വരെ അടിമുടി ദുർമന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമാണ് .2018ൽ ആറ് അദ്ധ്യായങ്ങൾ മാത്രം എഴുതി തുടരും എന്ന് സൂചിപ്പിച്ച്  നോവലിൽ അവസാനിപ്പിക്കുകയായിരുന്നു.  ഒരു നിഷ്കളങ്ക പെൺകുട്ടിയെ കളങ്കിതയാക്കി, ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാൻ ശ്രമിക്കുന്ന  ദുർമന്ത്രവാദിയും. അയാൾക്കെതിരെ പ്രവർത്തിച്ച് പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിൻ്റെ ഇതിവൃത്തം.

മന്ത്രവാദത്തിലൂടെ ചുടലരക്ഷസിനെ വിളിച്ചു വരുത്തുന്നതും,തന്ത്രിക വിദ്യകളുമെല്ലാം നോവലിൽ പ്രദിപാതിച്ചിട്ടുണ്ട്.നോവൽ എഴുതിയത് കൂടാതെ ദൃശ്യം സിനിമയിലെ നായകൻ മൃതദേഹം പോലീസ് സ്റ്റേഷൻ്റെ തറയിലാണ് മറവു ചെയ്തതെങ്കിൽ ഇവിടെ വിജയന്റെ മൃതദേഹം മറവു ചെയ്തത് നിതീഷ് താമസിച്ചിരുന്ന വീടിൻ്റെ തറയിലാണെന്നതും ഞെട്ടിപ്പിക്കുന്നു.കൂട്ടുപ്രതി പിടിയിലായ ദിവസം താൻ കൊച്ചിയിലായിരുന്നെന്ന് കാണിക്കാൻ ബസ് ടിക്കറ്റ് പൊലീസിനെ കാണിച്ചതും  സിനിമ രംഗം പോലെ തന്നെ. നിതീഷ് പി.ആർ എന്ന തൂലിക നാമത്തിലാണ് ഓൺലൈൻ സൈറ്റിൽ നോവൽ പ്രസിദ്ധീകരിച്ചത്. ബാക്കി കഥ അന്വേഷിച്ചും എഴുത്തുകാരനെ അഭിനന്ദിച്ചും നിരവധി വായനക്കാരാണ് കമൻ്റ് ചെയ്തിരിക്കുന്നത്.എഴുത്തുകാരനെ നേരിൽ കാണാൻ സാധിക്കുന്നത് ഭാഗ്യമായി കരുതുന്ന വായനക്കാർ പോലും കമന്റ് ബോക്സിൽ ധാരാളമുണ്ട്. മഹാമന്ത്രികത്തിന്റെ ബാക്കി എഴുതാത്തതിൽ പരിഭവിക്കുന്നവരുമുണ്ട് ഈ കൂട്ടത്തിൽ.ഇതിനു പുറമെ മറ്റ് രണ്ട് നോവലുകൾ കൂടി നിതീഷ് പ്രസിദ്ധീകരിച്ചുണ്ട്.ഇവയും എഴുതി പൂർത്തികരിച്ചിട്ടില്ല.എഴുതി അവസാനിപ്പിക്കാത്ത നോവലുകൾ ബാക്കിയാക്കി മറ്റൊരു മുഖവുമായി കഴിയുമ്പോഴാണ്, മണ്ണോടു ചേർന്നെന്ന് കരുതിയിരുന്ന കുറ്റകൃത്യങ്ങൾ  ഒരു മോഷണത്തിലൂടെ പുറം ലോകം അറിഞ്ഞത്.

Kattapana murder case defendant novel