കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയ കേസിലാണ് വിജയന്റെ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, തെളിവ്നശിപ്പിക്കൽ എന്നി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യപ്രതി നിതീഷ് മൊഴി മാറ്റിയ സാഹചര്യത്തിൽ കേസിലെ മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്
Kattappana twin murder case, suma arrested