20-20

ജീവന്‍രക്ഷാ മരുന്നുകള്‍ അന്‍പത് മുതല്‍ എണ്‍പത് ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കി ട്വന്‍റി ട്വന്‍റിയുടെ മെഡിക്കല്‍ സ്റ്റോര്‍. കിഴക്കമ്പലത്ത് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ലൈസന്‍സ് വളരെ നേരത്തേ കിട്ടിയതാണെന്നും അതിനാല്‍ തന്നെ മരുന്ന് കടയുടെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമല്ലെന്നും ട്വന്‍റി ട്വന്‍റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് പ്രതികരിച്ചു.

 

അന്‍പത് ശതമാനം വരെ വിലക്കുറവില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റിന്റെ പ്രവര്‍ത്ത വിജയത്തിന്റെ ചുവട് പിടിച്ചാണ് അവശ്യമരുന്നുകളടക്കം വന്‍ വിലക്കുറവില്‍ ലഭ്യമാക്കുന്ന പദ്ധതി കൂടി ട്വന്‍റി ട്വന്‍റി നടപ്പിലാക്കിയത്. കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കല്‍ സ്റ്റോറില്‍ ബ്രാന്‍ഡഡ് മരുന്നുകളടക്കമാണ് അന്‍പത് മുതല്‍ എണ്‍പത് ശതമാനം വരെ വിലക്കുറവില്‍ നല്‍കുന്നത്. ട്വന്‍റി ട്വന്‍റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

 

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നതിനായുള്ള ലൈസന്‍സ് ലഭിച്ചതാണെന്നും നേരത്തെ പ്രഖ്യാപിച്ച പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നതെന്നും അതിനാല്‍ തന്നെ തിര‍ഞ്ഞെടുപ്പ് ചട്ട ലംഘനമായി ഇതിനെ കാണാനാകില്ലെന്നും സാബു ജേക്കബ് പറഞ്ഞു.