rain

TAGS

കൊടും ചൂടിൽ മനം കുളിർപ്പിക്കുന്ന ആശ്വാസമായി കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ വേനൽ മഴയെത്തി.  മീനച്ചിലാറിന്റെ ഉത്ഭവപ്രദേശങ്ങളിൽ ഉൾപ്പെടെ നദി മരുഭൂമിക്ക് സമാനമായി മാറിയ സ്ഥിതിക്കൊടുവിലാണ് വേനൽ മഴ ആശ്വാസമായത് 

ഒരാഴ്ച കൂടി വേനൽമഴ വൈകിയിരുന്നെങ്കിൽ കുടിവെള്ളത്തിനു പോലും നെട്ടോട്ടം ഓടേണ്ട സ്ഥിതിയായിരുന്നു കോട്ടയം ജില്ല.. യെലോ അലേർട്ട് ഉണ്ടായിരുന്ന ജില്ലയിൽ 39 ഡിഗ്രി C വരെ ചൂട് ഉയർന്നിരുന്നു.മീനച്ചിലാറിന്റെ ഉത്ഭവപ്രദേശങ്ങളായ പൂഞ്ഞാറും പരിസരവും കൊടുംചൂടിൽ ഉരുകി ഒലിച്ച് നദി അങ്ങിങ്ങായി മെലിഞ്ഞ് ഇല്ലാതായിരുന്നു. കിഴക്കൻ മേഖലകളിൽ മഴ കിട്ടിയതോടെ കോട്ടയം ടൗണും വൈക്കവും കുമരകവും ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലകളും ആശ്വാസത്തിലാണ്.വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങിയ ഇടിമിന്നലോട് കൂടിയ മഴ ഒരുമണിക്കൂർ നീണ്ടുനിന്നു... 

പടിഞ്ഞാറൻ മേഖലകളിൽ മൂടിക്കെട്ടിനിന്നിരുന്നെങ്കിലും മഴ പെയ്തില്ല. എന്നാൽ രണ്ടുദിവസം കൂടി ചെറിയ മഴയെങ്കിലും കിട്ടിയാൽ പലയിടത്തും മുടങ്ങിയ കുടിവെള്ള വിതരണം  ഉൾപ്പെടെ പുനരാരംഭിക്കാമെന്നാണ് അധികൃതരുടെയും ആശ്വാസം

Kottayam rain update