ganja

TAGS

ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വളർത്തിയെന്ന റിപ്പോർട്ട് നൽകിയ  റെയിഞ്ചർ ബി. ആർ ജയൻ കുറ്റക്കാരൻ എന്ന് വനം വിജിലൻസിന്റെ കണ്ടെത്തൽ. റിപ്പോർട്ട് സമർപ്പിച്ചതിന്റെ വൈരാഗ്യത്തിൽ സ്ഥലംമാറ്റ നടപടി ഉണ്ടായി എന്ന് വരുത്തി തീർക്കാൻ വനം ഓഫീസ് രേഖകളിൽ തിരുത്തുവരുത്തിയതായാണ് കണ്ടെത്തൽ. ഗുരുതര കുറ്റകൃത്യം ചെയ്ത ജയനെതിരെ ഇന്ന് വകുപ്പ് തല നടപടി ഉണ്ടാകും  

മുൻ റേഞ്ചർ ബി. ആർ ജയന്റെ റിപ്പോർട്ടിലെ വസ്തുത പരിശോധിക്കുന്നതിനും വനിത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തൊഴിൽ പീഡന പരാതിയുടെ വാസ്തവം കണ്ടെത്താനുമാണ് വനം വിജിലൻസിന്റെ അന്വേഷണം.. ബി. ആർ ജയൻ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തതായാണ് വനം വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വനിത ഉദ്യോഗസ്ഥരുടെ പരാതിയിൽ കഴിഞ്ഞ 19ന് സ്ഥലംമാറ്റം കിട്ടിയതിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഇരുപത്തിയൊന്നാം തീയതി സമർപ്പിച്ച റിപ്പോർട്ടിൽ 16 എന്ന് തീയതി തിരുത്തുകയും ചെയ്തു. വനം വകുപ്പ് പ്രതികാര നടപടി സ്വീകരിച്ചു എന്ന് വരുത്തി തീർക്കാൻ ആയിരുന്നു  ശ്രമം.ഇതോടെ റിപ്പോർട്ട് സമർപ്പിച്ചതിന്റെ വൈരാഗ്യത്തിൽ അല്ല സ്ഥലംമാറ്റ നടപടി എന്ന് വിജിലൻസ് സ്ഥിരീകരിച്ചു.അതേസമയം സ്റ്റേഷനിലെ പരിശോധനയ്ക്ക് ശേഷം റെയ്ഞ്ചർ ബി ആർ ജയനും സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ അജയ്യും സംസാരിക്കുന്നതെന്ന പേരിൽ  ഫോൺ സംഭാഷണം പുറത്തുവന്നു 

സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വളർത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിക്കാനും നിർദ്ദേശമുണ്ട്.

Forest ranger ganja case follow up