രാജ്യമാകെ നിര്‍ണായകമായ ഒരു വിധിയെഴുത്തിന് അരികില്‍ നില്‍ക്കുമ്പോള്‍ കാസര്‍കോടും ശരിതെറ്റുകള്‍ കണക്കൂകൂട്ടുകയാണ്. 1957 ല്‍ എ.കെ.ജിയില്‍ തുടങ്ങിയ കാസര്‍കോടിന്‍റെ ലോക്സഭാ ചരിത്രം ഇന്നെത്തി നില്‍ക്കുന്നത് രാജ്മോഹന്‍ ഉണ്ണിത്താനിലാണ്. കാസര്‍ക്കോടിന്‍റെ കോട്ടകാക്കാന്‍ ഇത്തവണയും ഉണ്ണിത്താനും യു.ഡി.എഫിനും കഴിയുമോ എന്നതും എല്‍.ഡി.എഫ് കോട്ട തിരിച്ചെടുക്കുമോ എന്നതിനും ഒപ്പം എന്‍.ഡി.എയുടെ വോട്ട് വിഹിതം എത്രയാകും എന്നതും നിര്‍ണായകമാണ്. വോട്ടുവണ്ടി കാസര്‍ക്കോട് എത്തുമ്പോള്‍ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പറയാനുള്ളത്.