കാണുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും തൃശൂർ പുത്തൂരിലെ കൈനൂർ ചിറയിൽ അപകടം പതിയിരിക്കുന്നുണ്ട്. നിരവധി പേരാണ് ചിറയിൽ അപകടത്തിൽ പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ നാല് വിദ്യാർഥികൾക്ക് ജീവനും നഷ്ടമായി. ചിറയിലെ ഗർത്തമാണ് പ്രധാന വില്ലൻ..
പലതവണ അപകടമുണ്ടായി, പരിചയമില്ലാതെ വെള്ളത്തിലിറങ്ങിയ വിദ്യാർഥികളാണ് കൂടുതലും അപകടത്തിൽ പെട്ടത്. കഴിഞ്ഞ ഒക്ടോബർ 16 ന് തൃശൂരിൽ നിന്നുള്ള സുഹൃത്തുക്കളായ നാല് വിദ്യാർഥികൾ മുങ്ങി മരിച്ചതാണ് ഒടുവിലത്തേത്. കയങ്ങളും പാറക്കെട്ടും അടിയൊഴുക്കും പിന്നെ ചിറക്കു സമീപത്തെ ഗർത്തവും.. അശ്രദ്ധ ഉണ്ടായാൽ വലിയ അപകടത്തിനിടയാക്കുന്ന ഇടം. മഴക്കാലത്താണ് കൂടുതൽ അപകടകരം. പൊലീസിന്റെയും പഞ്ചായത്തിന്റെയും മുന്നറിയിപ്പ് ബോർഡുകൾ ചിറക്കു സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്. ചിറക്കുള്ളിലേക്കും താഴ് ഭാഗത്തെ വെള്ള കെട്ടിലും ഇറങ്ങരുതെന്നാണ് നിർദേശം.