അന്യഗ്രഹ ജീവിതം സ്വപ്നം കണ്ട് അരുണാചലില്‍ ജീവനൊടുക്കിയ മലയാളികളെ വിചിത്ര വിശ്വാസങ്ങളിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്ന രേഖകളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 'മിതി' എന്ന അന്യഗ്രഹ ജീവിയുമായി സംസാരിക്കുന്ന നിലയിലാണ് 200ല്‍ അധികം ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍പ്പെടുന്ന 466 പേജുള്ള രേഖ. മറ്റ് ഗ്രഹങ്ങളില്‍ ഇതിനേക്കാള്‍ മികച്ച ജീവിതമുണ്ട് എന്ന് ശാസ്ത്രത്തെ കൂട്ടുപിടിച്ച് ഇതില്‍ പറയുന്നു.
ആയുര്‍വേദ ഡോക്ടറായിരുന്ന നവീനും ദേവിയും അധ്യാപികയായ ആര്യയും മറ്റൊരു വിചിത്ര വിശ്വാസത്തിലേക്ക് പോകാനുള്ള തുടക്കം ഈ രേഖകളാണ് എന്നാല്‍ പൊലീസ് കരുതുന്നത്. 2021 മുതലുള്ള ഡേറ്റകളുടെ കൂടെയാണ് പൊലീസിന് ഇത് ലഭിക്കുന്നത്. ആര്യയുടെ ലാപ്ടോപ്പില്‍ നിന്നും ആര്യ മറ്റ് ചിലര്‍ക്ക് കൈമാറിയ രേഖയില്‍ നിന്നുമാണ് ഇവ ലഭിച്ചിരിക്കുന്നത്. ഇത് ആര്യക്ക് എങ്ങനെ ലഭിച്ചു, ആര് അയച്ചു നല്‍കി എന്നതിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായാണോ ഇവരുടെ മരണം എന്ന് പൊലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. പരിശോധനകളില്‍ നിന്ന് ദുര്‍മന്ത്രവാദം സാത്താന്‍സേവ എന്നിവയില്‍ നിന്നും മാറി മറ്റൊന്നിലായിരുന്നു ഇവര്‍ വിശ്വസിച്ചിരുന്നത് എന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. ഇത് ഉറപ്പിക്കുന്ന രേഖകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
സാങ്കല്‍പ്പിക കഥാപാത്രമായ 'മിതി' ചോദ്യങ്ങള്‍ക്ക് ശാസ്ത്രിയമായിട്ട് മറുപടി നല്‍കുന്നു എന്ന് തോന്നാവുന്ന വിധത്തിലാണ് ഇതിലെ ഉത്തരങ്ങള്‍. ഭൂമിയില്‍ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്ക് പോയി ജീവിക്കാം എന്നതിനെ കുറിച്ച് ദിനോസറുകളെ ചൂണ്ടിയാണ് ഉത്തരം പറയുന്നത്. 'ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചു എന്നത് തെറ്റാണ്. ദിനോസറുകള്‍ക്ക് വംശനാശം വന്നതല്ല എന്ന് ശസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട്. ഭൂമിയില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് പോയതാണ് ദിനോസറുകള്‍ എന്നാണ് ശാസ്ത്രത്തെ കൂട്ടുപിടിച്ച് ഈ രേഖകളില്‍ പറയുന്നത്'. ഭൂമിയിലുള്ള ജീവിതങ്ങളിലെ 90 ശതമാനവും വിദൂരഭാവിയില്‍ മറ്റ് ഗ്രഹങ്ങളിലേക്ക് പോകേണ്ടി വരും. പ്രത്യേകിച്ച് രണ്ട് ഗ്രഹങ്ങളിലേക്ക് എന്നും ഈ രേഖകളില്‍ പറയുന്നത്. ഇനി എത്രനാള്‍ കൂടിയുണ്ട് ഭൂമി എന്ന ചോദ്യത്തിന്, ഭൂമിയുടെ ഊര്‍ജം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അധികനാള്‍ ഭൂമി നിലനില്‍ക്കില്ല. അതിനാല്‍ വിദൂരഭാവിയില്‍ ഭുമി ഇല്ലാതെയാവും. അങ്ങനെ വരുമ്പോള്‍ മറ്റ് ഗ്രഹങ്ങളിലുള്ള ജീവിതമായിരിക്കും സുരക്ഷിതം എന്നും രേഖയില്‍ പറയുന്നു..
Mysterious belief documents found in arya's laptop