കൊല്ലത്ത് എന്തു ചെയ്തെന്ന എതിരാളികളുടെ ചോദ്യത്തിന് ഉത്തരവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്‍റെ വികസനരേഖ. പാര്‍ലമെന്‍റിലെ ഇടപെടലുകളും കേന്ദ്രാവിഷ്കൃതപദ്ധതികളെക്കുറിച്ചുളള വിവരങ്ങളും ഉള്‍പ്പെടുന്ന വികസനരേഖ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രകാശനം ചെയ്തു.
കോവിഡ് കാലത്ത് എം.പി ഫണ്ട് വെട്ടിക്കുറച്ചെങ്കിലും ലഭിച്ച ഫണ്ട് ചെലവാക്കുന്നതില്‍ കൊല്ലം മണ്ഡലം മുന്നിലാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കേണ്ടുന്ന 25 കോടിയില്‍ 17 കോടി മാത്രമാണ് എം.പി ഫണ്ടായി ലഭിച്ചത്. എംപി ഫണ്ടിന് പുറമേ കേന്ദ്രാവിഷ്കൃത പദ്ധതികളും റെയില്‍വേ, ദേശീയപാത വികസനം ഉള്‍പ്പെടെ വികസനരേഖയിലുണ്ട്. തിരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും സ്ഥാനാര്‍ഥി വ്യക്തമാക്കി.
ആടിനെ പട്ടിയാക്കുന്ന കാലമായതിനാല്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങളോട് പറയണമെന്ന് വികസനരേഖ പ്രകാശനം ചെയ്ത് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വിവിധമേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് കൈമാറിയാണ് വികസനരേഖയുടെ പ്രകാശനം നിര്‍വഹിച്ചത്.