തൃശൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്.സുനിൽ കുമാറിന് വോട്ട് തേടി മെഗാ കോല്‍ക്കളി. പൂച്ചെട്ടി മൈതാനത്ത് ഇടതു പക്ഷ മഹിളാ മുന്നണിയാണ് കോൽക്കളി സംഘടിപ്പിച്ചത്. ഒല്ലൂർ മണ്ഡലത്തിലെ രണ്ടായിരത്തോളം വനിതകൾ കോൽക്കളിക്ക് അണി നിരന്നു. വൈകീട്ട് ഏഴു മണിയോടെ നടന്ന ചടങ്ങ് സിനിമാ താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. രാജൻ മുഖ്യാതിഥിയായി.