vijayalakshmi

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി വി.മുരളീധരനായി പ്രചാരണ ഗാനവുമായി എത്തുന്നത് പ്രശ്സത ഗായിക വൈക്കം വിജയലക്ഷ്മിയാണ്. ആറ്റിങ്ങലിലെ വോട്ടർമാർക്കുള്ള വാഗ്ദാനങ്ങളാണ് ഹിറ്റ് ഗാനത്തിന്‍റെ ഈണത്തിൽ തയ്യാറായിരിക്കുന്നത്.  

എല്ലാവരുടെയും നാവിലും മനസ്സിലും നിറഞ്ഞുനിൽക്കുന്ന ഈണം.  വരികളിലാകെ ആറ്റിങ്ങലിലെ വോട്ടർമാർക്കുള്ള വാഗ്ദാനങ്ങളാണ്. ഒപ്പം കേന്ദ്രമന്ത്രി എന്ന നിലയിൽ വി.മുരളീധരൻ ചെയ്ത കാര്യങ്ങളും. 

രമേശ് കുറുമശ്ശേരിയുടെ വരികളാണ് വൈക്കം വിജയലക്ഷ്മി പാടി തകർത്തത്. പ്രചാരണഗാനത്തിന്‍റെ റെക്കോർഡിംഗ് കൊച്ചിയിൽ പൂർത്തിയായി.  വി.മുരളീധരന് വേണ്ടി മാത്രമല്ല ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന് വേണ്ടിയും ഇക്കുറി വിജയലക്ഷ്മി പാടിയിട്ടുണ്ട്. എല്ലാവരെയും ചേർത്ത് നിർത്തലാണ് കലാകാരന്മാരുടെ രാഷ്ട്രീയമെന്ന് വിജയലക്ഷ്മി.

campaign song for V. Muralidharan