മണ്ണും മനസുമുണ്ടെങ്കിൽ കൃഷിയിടത്തിൽ അൽഭുതം സംഭവിക്കുമെന്ന് തെളിയിക്കുകയാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ മറ്റപ്പറമ്പിൽ ശേഖരൻ ചേട്ടന്‍. പ്രായം 84 ആയി. ഈ പ്രായത്തിലും മണ്ണിലിറങ്ങി പണിയെടുക്കുന്നതിന്‍റെ സന്തോഷം മുഖത്തു പ്രകടം. വേറിട്ട കാർഷിക രീതികള്‍ കേരളത്തിന് കൈമാറിയ കഞ്ഞിക്കുഴിയിലെ മാതൃകാ കർഷകരിൽ ഒരാളായ ശേഖരന്‍ ചേട്ടന് ചീരകൃഷിയിൽ നിന്ന് മാത്രം പ്രതിവർഷം ആറു ലക്ഷത്തിലധികം രൂപയാണ് വരുമാനം.
വാഴയും പയറും തെങ്ങും മാവും എല്ലാം കൃഷിയിടത്തിലുണ്ടെങ്കിലും ചീരയാണ് മെയിൻ. ചീര കൃഷിയിൽ നിന്ന് മാത്രം ആറു ലക്ഷത്തോളം രൂപയാണ് ശേഖരൻ ചേട്ടൻ്റെ വാര്‍ഷിക വരുമാനം. ദിനംപ്രതി ശരാശരി 1500 നും രണ്ടായിരത്തിനും ഇടയ്ക്ക് വരുമാനം കിട്ടും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മൊത്തമായി ചീര വാങ്ങാൻ ആളെത്തും. വർഷം മുഴുവൻ ഇവിടെ ചീര കിട്ടും. സംസാരശേഷിയില്ലാത്ത മകളാണ് കൃഷിയിൽ അച്ഛന്‍റെ സഹായി.