chenkal-temple

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തില്‍ 64 അടി നീളമുള്ള ഹനുമാന്‍ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയായി. വിഷുവിനു ഭക്തര്‍ക്കായി തുറന്നു നല്‍കും. നേരത്തെ 111 അടി ഉയരമുള്ള ശിവലിംഗത്തിനു പുറമേയാണ് കൂറ്റന്‍ ഹനുമാന്‍ പ്രതിമയും പൂര്‍ത്തിയായത്.  111 അടി ഉയരമുള്ള ശിവലിംഗത്തിനു മുകളിലായാണ് ഹനുമാന്‍ പ്രതിമ. ശിവലിംഗത്തുള്ളിലൂടെ കടന്ന് മുകളില്‍ കയറി ഹനുമാന്‍ പ്രതിമയ്ക്കുള്ളിലൂടെ കടന്നു പുറത്തിറങ്ങാം.

 

വൈകുണ്ഠം ,ദേവലോകം എന്ന പേരില്‍ ഒരുക്കിയിട്ടുള്ള കെട്ടിടങ്ങളില്‍ ശയന ഗണപതി, അഷ്ട ലക്ഷ്മി ഉള്‍പ്പെടെ  നിറയെ കാഴ്ചകളാണ്. ഇതിനുള്ളിലെ എട്ടു നിലകളിലായി പരശുരാമന്‍ സ്ഥാപിച്ചിട്ടുള്ള 108 ശിലിംഗങ്ങളുടെ മാതൃകയും കാണാം. തറ നിരപ്പില്‍ നിന്നു 80 അടി ഉയരെയാണ് ഹനുമാന്‍ പ്രതിമ. കൂറ്റന്‍ ശിവലിംഗം കാണാന്‍ നിരവധി ഭക്തരാണ് ദിനംപ്രതി ഇവിടേക്കെത്തുന്നത്. ഹനുമാന്‍ പ്രതിമ വിഷുവിനു ഭക്തര്‍ക്കായി തുറന്നു നല്‍കും.