കാലഹരണപ്പെട്ട കോണ്‍ഗ്രസ് നേതാവ് എന്ന് താന്‍ പറഞ്ഞത് എം.എം.ഹസനെപ്പോലുള്ള നേതാക്കളെ ഉദ്ദേശിച്ചെന്ന് പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ ആന്‍റണി.  80 വയസ് കഴിഞ്ഞ  ഹസനാണ് കെ.പി.സി.സിയുടെ വര്‍ക്കിങ് പ്രസിഡന്‍റ്.  കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് രാജ്യത്തോടല്ല, നെഹ്റു കുടുംബത്തോടാണ് കൂറെന്നും അനില്‍ ആന്‍റണി പറഞ്ഞു.