അൻപത്തിയേഴാം വയസിലും തോൽക്കാൻ മനസില്ലാതെ പൊരുതി നേടിയ സ്വപ്നത്തിന്റെ കഥയാണ് ഇടുക്കി അടിമാലി സ്വദേശി റോസിലി ബേബിക്ക് പറയാനുള്ളത്. കുടുംബ പ്രാരാബ്ദം മൂലം വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിക്കേണ്ടി വന്ന കായിക സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രീലങ്കയിൽ നടക്കുന്ന രാജ്യാന്തര മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് റോസിലി

 

 

വാഴത്തോപ്പിലെ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഓട്ട മത്സരത്തിൽ വിജയിച്ചതിന് സമ്മനാമായി ലഭിച്ച വാട്ടർ ബോട്ടിലാണ് റോസിലിയെ കായിക മേഖലയുമായി അടുപ്പിച്ചത്. പിന്നീട് തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. എന്നാൽ പീഡിഗ്രി എത്തിയതോടെ കുടുംബ പ്രാരാബ്ദം പിടിമുറുക്കി. ഇതോടെ റോസിലിക്ക് കായിക മേഖലയോട് വിടപറയേണ്ടി വന്നു 

 

 

വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചതോടെ കൂലിപണിയെടുത്താണ് റോസിലി മക്കളെ വളർത്തിയത്. രണ്ട് വർഷം മുൻപ് തൊഴിലുറപ്പ് ജോലിക്കിടെയാണ് റോസിലി പ്രായമായവർക്കും പങ്കെടുക്കാവുന്ന മാസ്റ്റേഴ്സ് മീറ്റിനെ പറ്റി അറിഞ്ഞത്. പിന്നീട് തുടർച്ചയായ പരിശീലനം 

 

 

അടുത്ത മാസം നടക്കുന്ന രാജ്യാന്തര മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 100, 200 മീറ്റർ ഓട്ടത്തിലും ജാവലിൻ ത്രോയിലും റോസിലി ഇന്ത്യക്ക് വേണ്ടി ട്രാക്കിലിറങ്ങും. എന്നാൽ മത്സരത്തിൽ പങ്കെടുക്കാൻ 50000 രൂപ ചെലവ് വരും. തൊഴിലുറപ്പ് തൊഴിലാളിയായ റോസിലിക്ക് ഈ തുക താങ്ങാവുന്നതല്ല. തന്റെ സ്വപ്നം സാക്ഷത്കരിക്കാൻ സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് റോസിലി 

 

 

 

57 Year Old Rosili Babu To Participate International Masters Athletic Meet