pinarayi

മുസ്ലിം  വോട്ടുകള്‍ മാത്രം ലക്ഷ്യമിട്ട് ധ്രുവീകരണമുണ്ടാക്കുന്ന രീതിയില്‍ മുഖ്യമന്ത്രി നടത്തുന്ന പ്രചാരണം ശരിയല്ലെന്ന് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്‍. ഇന്ധനവില കുറയ്ക്കുമെന്ന ബിജെപി പ്രകടനപത്രിക തട്ടിപ്പാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. മൂന്നാംഘട്ട പര്യടനത്തിലാണ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും. 

 

കനത്തചൂടിലും പ്രചാരണത്തിന് ഇടവേളയില്ലാതെ വികസനവും രാഷ്ട്രീയവും പറഞ്ഞാണ് എന്‍കെ പ്രേമചന്ദ്രന്‍ വോട്ടുതേടുന്നത്. ഇന്ധവില‌ കുറയ്ക്കുമെന്ന് ബിജെപി പ്രകടനപത്രികയില്‍ പറയുന്നത് ജനങ്ങളെ പറ്റിക്കലാണെന്നും ഇതിന് മുന്‍പും പല വാഗ്ദാനങ്ങളുണ്ടായിരുന്നുവെന്നും പ്രേമചന്ദ്രന്‍

          

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലം ജില്ലയിലെത്തിയ മുഖ്യമന്ത്രി മുസ്ലിം വോട്ടുകള്‍ മാത്രം ലക്ഷ്യമിട്ടാണ് പ്രസംഗിച്ചത്. കല്ലുവച്ച നുണ പറഞ്ഞ് മുസ്ലിം  സമുദായത്തെ തെറ്റിധരിപ്പിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ ആരോപിച്ചു. മലയോര, തീരദേശമേഖലകളിലൂടെ രണ്ടു ഘട്ടം പ്രചാരണം പൂര്‍ത്തിയായി. മൂന്നാംഘട്ട പര്യടനം തുടരുകയാണ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും.

 

NK Premachandran Agaist Pinarayi Vijayan