rlv

വിവാദങ്ങള്‍ക്കുശേഷം കൂടുതല്‍ വേദികള്‍ ലഭിച്ചുവെന്നു ആര്‍.എല്‍.വി രാമകൃഷ്ണന്‍. പിന്തുണയറിയിച്ച് രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും സന്ദേശങ്ങളെത്തി. ശിശുക്ഷേമ സമിതിയിലെ കിളിക്കൂട്ടം സംവാദത്തനിടയായിരുന്നു രാമകൃഷ്ണന്‍റെ പ്രതികരണം.

നര്‍ത്തകി സത്യഭാമയുടെ   അധിക്ഷേപ പരാമര്‍ശങ്ങള്‍ നാട് ഒന്നാകെ തിരസ്കരിച്ചുവെന്നതിന്‍റെ തെളിവാണ് തനിക്ക് ലഭിച്ച പിന്തുണയും കൂടുതല്‍ വേദികളുമെന്നു ആര്‍.എല്‍.വി രാമകൃഷ്ണന്‍. കലാകാരനു മുന്നോട്ടു പോകാനുള്ള ഊര്‍ജമായി പിന്തുണ മാറി. വര്‍ണാധിക്ഷേപത്തിനെതിരെയുള്ള കേസുമായി മുന്നോട്ടു പോകും. ശിശുക്ഷേമ സമിതിയിലെ കിളിക്കൂട്ടം സംവാദത്തിനെത്തിയ രാമകൃഷ്ണന്‍ നൃത്തവും കഴിഞ്ഞാണ് മടങ്ങിയത്.