hibi-eden

എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് ഇന്ന് നാല്‍പത്തിയൊന്നാം പിറന്നാള്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെ ഹൈബിക്ക് സര്‍പ്രൈസ് ഒരുക്കിയാണ് ഭാര്യയും മകളും കാത്തിരുന്നത്. മകളുടെ കാഴ്ചപ്പാടിലൂടെ ഹൈബിയെ വരച്ചുകാട്ടുന്ന വീഡിയോ ഹൈബി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

പതിനൊന്നുകാരി മകള്‍ ക്ലാരയുടെ കാഴ്ചപ്പാടിലെ ഹൈബി. ക്ലാര പറഞ്ഞ വാക്കുകളിലൂടെ കുടുംബസുഹൃത്തുക്കള്‍, വരികളെഴുതി കംപോസ് ചെയ്തു. പ്രചാരണം കഴിഞ്ഞ് മടങ്ങിയെത്തിയ ഹൈബിയെ കാത്തിരുന്നത് കുടുംബം തയാറാക്കിയ പിറന്നാള്‍ സമ്മാനം.

Hibi George Eden birthday