leagueflag-02

മുസ്ലീം ലീഗ്‌ പതാക വീശിയതിന്‍റെ പേരിൽ എംഎസ്എഫ് - കെഎസ് യു പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായ മലപ്പുറം വണ്ടുരിൽ ലീഗിന്  പിന്തുണമായി പച്ചക്കൊടികൾ ഏന്തി ഇടതുപക്ഷത്തിൻ്റെ പ്രകടനം.  കഴിഞ്ഞ ദിവസം വണ്ടൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചരണ പരിപാടിക്കിടെ ലീഗിൻ്റെ കൊടി വീശിയതിൽ കെ എസ് യു പ്രവർത്തകർ പ്രകോപിതരായതോടെയാണ് നേരിയ സംഘർഷമുണ്ടായത്.  

രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ലീഗിനെ സ്വന്തം കൊടി വീശാൻ കോൺഗ്രസ് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രവർത്തകർ വണ്ടൂർ ടൗണിൽ പ്രകടനം നടത്തിയത്. ആർ എസ് എസിനെ പേടിച്ചാണ്   കോൺഗ്രസ് മുസ്ലിം ലീഗിൻ്റെ പതാക ഒഴിവാക്കുന്നതെന്നാണ് എൽഡിഎഫിന്‍റെ ആരോപണം.

ഏതു വിഷയത്തിലും സാധാരണ ലീഗിനെതിരെ ആക്ഷേപം ഉയർത്താറുള്ള സിപിഎം പ്രവർത്തകർ  ലീഗിൻ്റെ കൊടികളുമായി  നൃത്തം വച്ചു. ബിജെപി സ്ഥാനാർത്ഥി കെ.  സുരേന്ദ്രനും  രാഷ്ട്രീയ ആയുധമായി വിഷയം ഉയർത്തുണ്ട്. പ്രകോപനം എത്രയുണ്ടായാലും തിരഞ്ഞെപ്പ് കാലമായതുകൊണ്ട് തൽക്കാലത്തേക്ക്  പ്രതികരിക്കേണ്ടന്ന നിലപാടിലാണ് ലീഗും കോൺഗ്രസും.

LDF with green flag in support of league