ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ ഹര്‍ത്താല്‍. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെയാണ്. കൊല്ലപ്പെട്ട അമർ ഇബ്രാഹിമിന്റെ കബറടക്കം രാവിലെ എട്ടരയ്ക്ക് മുള്ളരിങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിലാണ് നടക്കും.
മൃതദേഹം പുലർച്ചെയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയാക്കി അമറിന്റെ ബന്ധുക്കൾക്ക് കൈമാറി. അമറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു നാല് ലക്ഷം രൂപ ഇന്ന് കുടുംബത്തിന് കൈമാറും .