ഉപജീവന മാർഗമായ പെട്ടിക്കട കൊള്ളയടിക്കപ്പെട്ട പത്തനംതിട്ട തുമ്പമൺ സ്വദേശി മല്ലികയ്ക്ക് തുണയായി ബോബി ചെമ്മണ്ണൂർ. ബോച്ചേ ടീയുടെ ആദ്യ ഫ്രാഞ്ചൈസി മല്ലികയ്ക്ക് സൗജന്യമായി അനുവദിച്ചു. കഴിഞ്ഞയാഴ്ചയാണ് തുമ്പമൺ അമ്പലക്കടവിന് സമീപത്തെ മല്ലികയുടെ കട കൊള്ളയടിക്കപ്പെട്ടത്- നാരങ്ങ മിഠായി അടക്കം സകലതും കള്ളൻ കൊണ്ടുപോയിരുന്നു. ഈ വാർത്തയറിഞ്ഞ ബോബി ചെമ്മണ്ണൂർ ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി സഹായം ലഭ്യമാക്കുകയായിരുന്നു . നറുക്കെടുപ്പിലൂടെ പ്രതിദിനം 10 ലക്ഷം സമ്മാനം നൽകുന്ന ബോച്ചേ ടിയുടെ ആദ്യ ഫ്രാഞ്ചൈസിയാണ് മല്ലികയ്ക്ക് ലഭിച്ചത്. ആദ്യ സ്റ്റോക്ക് സൗജന്യമായാണ് മല്ലികയ്ക്ക് നൽകിയത്.
Pathanamthitta thumbamon native Mallika get Boche Tea Franchise At Free Cost