വടകരയിലെ സൈബര്‍ അധിക്ഷേപത്തില്‍ .എല്‍ഡിഎഫിനെ വെല്ലുവിളിച്ച് യൂത്ത്്്ലീഗ് ആരോപണം സത്യമാണെന്ന് തെളിയിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം.  

തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ യൂത്ത്്്ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി കെ.കെ. ശൈലജയക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നായിരുന്നു എല്‍ഡിഎഫിന്‍റെ ആരോപണം. ഇതിനെയാണ് യൂത്ത്്്ലീഗ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി വെല്ലുവിളിക്കുന്നത്. 

വിഷയത്തില്‍ നിയമപോരാട്ടം തുടരാനാണ് യൂത്ത്്്ലീഗിന്‍റെ തീരുമാനം. സൈബര്‍ അധിക്ഷേപത്തില്‍ പലയിടത്തും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും നേതൃത്വം വാദിക്കുന്നു.

Vadakara youth league challenging ldf