വരുന്ന തിരഞ്ഞെടുപ്പില്‍ പിണറായി വിജയനാണ് കപ്പിത്താനെങ്കില്‍ സിപിഎം ടൈറ്റാനിക് പോലെ മുങ്ങുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. പിണറായി വിജയന്റെ കപ്പല്‍ ഇപ്പോള്‍ തന്നെ മുങ്ങിക്കഴിഞ്ഞു. പിണറായിയെ മാറ്റുന്നെങ്കില്‍ ഇപ്പോള്‍ മാറ്റണമെന്നും അന്‍വര്‍ മനോരമ ന്യൂസ്, ന്യൂസ്മേക്കര്‍ സംവാദത്തില്‍ പറഞ്ഞു. എല്ലാം പിടിച്ചടക്കാനുള്ള ഓട്ടത്തിലാണ് മുഖ്യമന്ത്രി. സഖാവെന്ന വിളിക്ക് യോഗ്യതയില്ലെന്നും അന്‍വര്‍ പറഞ്ഞു.
എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഡിജിപി ആകില്ലെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. സെന്‍ട്രല്‍ ജയിലിലേക്കുള്ള അജിത്കുമാറിന്റെ പോക്ക് തടയാന്‍ പത്ത് പിണറായിമാര്‍ വിചാരിച്ചാലും നടക്കില്ല. എഡിജിപിക്കെതിരെ നടപടിയെടുത്താല്‍ വിലങ്ങിന്റെ മറ്റേ അറ്റത്ത് പിണറായി വിജയനായിരിക്കും. മനോരമ ന്യൂസ്, ന്യൂസ്മേക്കര്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു പി.വി.അന്‍വര്‍.
പി.വി.അന്‍വര്‍ പങ്കെടുക്കുന്ന ന്യൂസ്മേക്കര്‍ സംവാദം രാത്രി ഒന്‍പതിന് മനോരമ ന്യൂസില്‍